
കൊച്ചിയിലെ അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രതിഷേധം ശക്തമാക്കുകയാണ്. തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോടും കോട്ടയത്തും മാധ്യമപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യമൊരുക്കണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ ആവശ്യപ്പെട്ടു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതികരിച്ചു. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam