ലീഗ് ഹൗസില്‍ പ്രതിപക്ഷ നേതാവിന്‍റെ സെക്രട്ടറിക്ക് ജോലി; പ്രക്ഷോഭത്തിനൊരുങ്ങി ഐ എന്‍ എല്‍

By Web TeamFirst Published Dec 8, 2018, 2:56 PM IST
Highlights

സെക്രട്ടറിക്കും ചെന്നിത്തലയ്ക്കുമെതിരെ നിയമ നടപടി തുടങ്ങുമെന്ന് ഐ എന്‍ എല്‍. പ്രതിപക്ഷ നേതാവും സിദ്ദീഖും രാജിവെക്കണമെന്നാണ് ആവശ്യം.
 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ലീഗ് ഹൗസില്‍ ജോലി ചെയ്യുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ഐ എന്‍ എല്‍. എന്നാല്‍ ഈ പ്രശ്നത്തില്‍ ഭരണപക്ഷത്തെ പാര്‍ട്ടികളൊന്നും പ്രതിഷേധം അറിയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സിദ്ദീഖ് ലീഗ് ഹൗസില്‍ ജോലി ചെയ്യുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്ത് കൊണ്ടു വന്നത്.

രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മുസ്ലീം ലീഗിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോലി ചെയ്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാനാണ് ഐ എന്‍ എല്‍ തീരുമാനം. പ്രതിപക്ഷ നേതാവും സിദ്ദീഖും രാജിവെക്കണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൈപറ്റിയ ശമ്പളം സിദ്ദീഖ് തിരിച്ചടക്കണം ഐ എന്‍ എല്‍ നേതൃത്വം ആവശ്യപ്പെട്ടു.പ്രതിപക്ഷ നേതാവിനും അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിക്കുമെതിരെ നിയമപരമായും ഐഎന്‍എല്‍ മുന്നോട്ട് പോവും.

എന്നാല്‍ ഭരണപക്ഷത്തെ പാര്‍ട്ടികളൊന്നും പ്രതിപക്ഷ നേതാവിനെതിരെ ഇക്കാര്യത്തില്‍ കാര്യമായ പ്രതിഷേധമുയര്‍ത്തിയിട്ടില്ല.വര്‍ഷങ്ങളോളം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ സര്‍ക്കാര്‍ ശമ്പളം പറ്റി ജോലി ചെയ്തിലൂടെ ഖജനവിന് വലിയ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഭരണ പക്ഷപാര്‍ട്ടികളുടെ മൗനം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

click me!