മാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ വിലക്കിനെതിരെ പ്രതിഷേധം

Published : Feb 03, 2017, 04:12 AM ISTUpdated : Oct 04, 2018, 04:47 PM IST
മാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ വിലക്കിനെതിരെ പ്രതിഷേധം

Synopsis

122ാം മാരാമണ്‍ കണ്‍വെന്‍ഷന്‍ ഈ മാസം 12 മുതല്‍ 19 വരെ നടക്കാനിരിക്കെയാണ് സ്‌ത്രീകളുടെ വിലക്ക് വീണ്ടും വിവാദമാകുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇക്കഴിഞ്ഞ 27ന് ചേര്‍ന്ന് മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ വിലക്കിനെ ചൊല്ലി തര്‍ക്കമുണ്ടായി. വിലക്ക് പിന്‍വലിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യണമെന്ന ഒരു വിഭാഗത്തിന്റെ ശ്രമം സഭാ നേതൃത്വം ഇടപെട്ട് തടഞ്ഞു. പമ്പാനദിക്കരയിലെ കണ്‍വെന്‍ഷനില്‍ രാത്രിയുള്ള വിലക്കിനു കാരണം സുരക്ഷാ പ്രശ്നമാണെന്നാണ് സഭയുടെ വിശദീകരണം. ചെറിയൊരു വിഭാഗത്തിന് മാത്രമാണ് എതിര്‍പ്പെന്നും മാരാമണ്‍ കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

യോഗ പന്തലിന് പുറത്തു നിന്ന് സ്‌ത്രീകള്‍ പ്രസംഗങ്ങള്‍ കേട്ടിരിക്കാറുണ്ടെന്നും വിലക്ക് പിന്‍വലിക്കണമെന്നും  സ്‌ത്രീസംഘടനകളും ആവശ്യപ്പെടുന്നുണ്ട്. സ്‌ത്രീ വിലക്കിലെ തര്‍ക്കം മുറുകുമ്പോള്‍ കോടതി എന്ത് തീര്‍പ്പ് പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാശം വിതച്ച് യുദ്ധം; വീണ്ടും ടെഹ്റാനിൽ സ്ഫോടനം, കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം, പാം ജുമൈറയില്‍ തീപിടിത്തം
ഓയൂർ തട്ടിക്കൊണ്ടുപോകൽ: നിരപരാധിയായ സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ്