
ചെല്ലാനം: കടൽഭിത്തി എന്ന ആവശ്യവുമായി ചെല്ലാനം നിവാസികളുടെ സമരം ആറാം ദിവസവും തുടരുകയാണ്. കൊച്ചി, ആലപ്പുഴ രൂപതകളിലെ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് ഇന്ന് റിലേ സത്യാഗ്രഹം നടക്കുന്നത്. കടൽ കലി അടക്കിയിട്ടും അടങ്ങാത്ത ചെല്ലാനത്തുകാരുടെ ഈ സമര വീര്യത്തിന് പിന്നിൽ കുറെ വാഗ്ദാനലംഘനങ്ങളുടെ ചരിത്രമാണുള്ളത്. ഓരോ കടൽക്ഷോഭത്തിന് ശേഷവും കല്ല് പെറുക്കി കൂട്ടി കടൽഭിത്തിയെന്ന പേരിട്ട് അധികൃതർ മടങ്ങുമെന്ന് ചെല്ലാനത്തുകാര്‍ ആരോപിക്കുന്നു. ഓഖി ചുഴലിക്കാറ്റിൽ വീടുകൾക്കൊപ്പം ചെല്ലാനംകാർക്ക് നഷ്ടമായത് രണ്ട് ജീവനാണ്. എന്നിട്ടും നടപടിയ്ക്ക് പകരം വാഗ്ദാനങ്ങൾ മാത്രം നൽകി അധികൃതർ മടങ്ങുന്നു.ഈ അനാസ്ഥയാണ് മരണം വരെ സമരം എന്ന കടുത്ത തീരുമാനത്തിലേക്ക് ഇവരെ നയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam