അറസ്റ്റ് മീ ടൂ; പ്രതിഷേധവുമായി മാധ്യമപ്രവർത്തകരുടെ ഹാഷ്ടാ​ഗ് ക്യാംപെയ്ൻ

Published : Sep 07, 2018, 10:59 AM ISTUpdated : Sep 10, 2018, 05:12 AM IST
അറസ്റ്റ് മീ ടൂ; പ്രതിഷേധവുമായി മാധ്യമപ്രവർത്തകരുടെ ഹാഷ്ടാ​ഗ് ക്യാംപെയ്ൻ

Synopsis

രാജ്യത്തെ ഔദ്യോ​ഗിക രഹസ്യ നിയമം ലംഘിച്ചു എന്നാണ് എന്നാണ് ഇവർക്ക് തടവു ശിക്ഷ വിധിച്ച കേസിൽ ആരോപിച്ചിരിക്കുന്ന കുറ്റം. എന്നാൽ അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചതിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂ എന്നാണ് പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകർ ഉയർത്തുന്ന സന്ദേശം.

മ്യാൻമാർ: റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യത്തെങ്ങളും വൻപ്രതിഷേധം. അറസ്റ്റ് മീ ടൂ എന്ന ഹാഷ്ടാ​ഗുമായിട്ടാണ് മാധ്യമപ്രവർത്തകർ പ്രതിഷേധ ക്യാംപെയിനിന്റെ ഭാ​ഗമാകുന്നത്. റോഹിം​ഗ്യൻ മുസ്ലീമുകൾക്ക് നേരെ നടന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ റോയിട്ടേഴ്സിലെ വാ ലോൺ, ക്യാവ് സോ ഊ എന്നീ രണ്ട് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ ഔദ്യോ​ഗിക രഹസ്യ നിയമം ലംഘിച്ചു എന്നാണ് എന്നാണ് ഇവർക്ക് തടവു ശിക്ഷ വിധിച്ച കേസിൽ ആരോപിച്ചിരിക്കുന്ന കുറ്റം. 

എന്നാൽ അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചതിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂ എന്നാണ് പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകർ ഉയർത്തുന്ന സന്ദേശം. മ്യാൻ‌മറിലെ പ്രമുഖ പത്രമായ സെവൻ ഡെയിലി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തങ്ങളുടെ പത്രത്തിന്റെ മുൻ പേജ് കറുപ്പാക്കിയിരുന്നു. കത്തിയുടെ ചിത്രവും ഒപ്പം അടുത്തയാളാര് എന്ന ചോദ്യവും ചോദിച്ചിട്ടുണ്ട്. മ്യാൻമറിലെ മാധ്യമകൂട്ടായ്മകൾ മിക്കവരും ഈ പ്രതിഷേധത്തിന് ഒപ്പം നിൽക്കുന്നു. പത്ത് റോഹിം​ഗ്യൻ മുസ്ലീമുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ അറസ്റ്റ്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം