അസമില്‍ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി; 'മോദി ഗോ ബാക്ക്' മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍

Published : Feb 09, 2019, 11:36 AM ISTUpdated : Feb 09, 2019, 01:00 PM IST
അസമില്‍ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി; 'മോദി ഗോ ബാക്ക്' മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍

Synopsis

ഗുവാഹത്തി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ തടിച്ച് കൂടിയ വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് ആദ്യം പ്രധാനമന്ത്രിയുടെ വാഹവ വ്യൂഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് ഉസന്‍ബസാളില്‍വച്ച് ആളുകള്‍ മോദി തിരിച്ച് പോകുക (മോദി ഗോ ബാക്ക്) എന്ന് മുദ്രാവാക്യവുമായി രംഗത്തെത്തി

ഗുവാഹത്തി: അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി വീശി. വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. അസാം വിദ്യാര്‍ത്ഥി യൂണിയൻ, ക്രിഷക് മുക്രി സംഗ്രമം സമിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. 

ഗുവാഹത്തി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ വച്ച് വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് ആദ്യം പ്രധാനമന്ത്രിയുടെ വാഹന വ്യൂഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് ഉസന്‍ബസാളില്‍വച്ച് ആളുകള്‍ മോദി തിരിച്ച് പോകുക എന്ന് മുദ്രാവാക്യവുമായി രംഗത്തെത്തി. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് ഇവര്‍. 

ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പൗരത്വ ഭേദഗതി ബിൽ നിയമമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അസമിൽ അരങ്ങേറുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെത്തിയ പ്രധാന മന്ത്രി ബിജെപിയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അസം ഗണപരിഷത്ത് ബില്ലിനെതിരെ നേരത്തേ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. മോദി ഗുവാഹത്തി സന്ദര്‍ശിക്കുന്നതിനെയും ഇവര്‍ എതിര്‍ത്തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും
കുതിക്കാൻ ബുള്ളറ്റ് ട്രെയിൻ, പറക്കാൻ വിമാനങ്ങൾ, ഊർജത്തിന് ആണവം; 2026ൽ കേന്ദ്ര സർക്കാറിന്റെ സ്വപ്ന പദ്ധതികൾ