
ദില്ലി: ഷീ ജിൻപിങ്ങിനെതിരെ ദില്ലിയിൽ ടിബറ്റൻ അനുകൂലികളുടെ പ്രതിഷേധം. ടിബറ്റൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഭാരത് മണ്ഡപത്തിന് സമീപം പ്രതിഷേധിച്ചത്. “ടിബറ്റ് സ്വതന്ത്രമാക്കുക”, “ഷീ ജിൻപിങ് മൂർദാബാദ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
ഷീ ജിൻപിങ് ഇന്നലെ ഭാരത് മണ്ഡപത്തിൽനിന്ന് മടങ്ങുന്നതിനിടെയാണ് പ്രതിഷേധം നടന്നത്. ഐടിഒയ്ക്ക് സമീപമുള്ള വിവിഐപി റൂട്ടിലും ഭാരത് മണ്ഡപത്തിന് സമീപവും ടിബറ്റൻ അനുകൂലികൾ പ്രതിഷേധിച്ചു. സംഭവത്തിൽ അൻപതോളം പേരെ കസ്റ്റഡിയിലെടുത്തതായി ദില്ലി പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ ഭാരത് മണ്ഡപത്തിലേക്കുള്ള റോഡിലെ പില്ലറുകളിൽ കയറിയും ടിബറ്റ് അനുകൂലികൾ പ്രതിഷേധിച്ചിരുന്നു. ഷീ ജിൻപിങ്ങിന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതിനിടെയാണ് വിവിധ ഇടങ്ങളിലായി പ്രതിഷേധങ്ങൾ അരങ്ങേറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam