പിഎസ്സി നിയമനം നടത്താത്തതില്‍ പ്രതിഷേധവുമായി സിപിഐ യുവജനസംഘടന

Published : Dec 26, 2017, 03:50 PM ISTUpdated : Oct 05, 2018, 01:24 AM IST
പിഎസ്സി നിയമനം നടത്താത്തതില്‍ പ്രതിഷേധവുമായി സിപിഐ യുവജനസംഘടന

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങൾ നടക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധ സമരവുമായി സി.പി.ഐ യുവജന സംഘടന എഐവൈഫ്. പി.എസ്.സി നിയമനങ്ങൾ സംതംഭിച്ചതിൽ പ്രതിഷേധിച്ചാണ് ഭരണപക്ഷത്തെ യുവജനസംഘടന സമരം നടത്തുന്നത്.

പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും അവ നികത്തുന്നതിലും വകുപ്പുകൾ വീഴ്ചകൾ വരുത്തുന്നു, നിയമന ശുപാർശ കിട്ടിയ ഉദ്യോഗാർത്ഥികൾ പോലും നിയമന ഉത്തരവിനായി സമരം ചെയ്യേണ്ട സാഹചര്യം, പി.എസ്.സി നിയമനങ്ങളിൽ വന്ന സതംഭനാവസ്ഥ യുവ ജനങ്ങൾക്ക് സർക്കാറിൽ ഉണ്ടായിരുന്ന പ്രതീക്ഷ നഷ്ടപ്പെടുത്തിയെന്നാണ് എഐവൈഫ് ആരോപിക്കുന്നത്. 

പി.എസ്.സി നിയമനങ്ങളിൽ വന്ന വീഴ്ചകൾ സർക്കാർ ഉടൻ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. കാസർഗോഡ് ജില്ലാ പിഎസ്.സി ഓഫീലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഓഫീസിനുമുന്നിൽ പൊലീസ് തടഞ്ഞു.. ഉദ്യോഗാർത്ഥികളായ യുവജനങ്ങളുടെ കാര്യത്തിൽ രാഷ്ട്രീയം നോക്കാതെയാണ് സമരം നടത്തുന്നത്, പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ശക്തമായ തുടർ സമരവുമായി മുന്നോട്ട് പോകുമെന്നും എ.ഐ.വൈ.എഫ് വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ സംഘനകൾ  സമരത്തിനിറങ്ങുന്നതിന് മുമ്പ് ഭരണകക്ഷിതന്നെ സമവുമായെത്തിയതിൽ ഇടതു മുന്നണിക്കകത്തും പ്രതിഷേധം ഉയരുന്നുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'കൊടിയേക്കാൾ വലുത് കോടി' , ചാലക്കുടി ഇടതുമുന്നണിക്ക് പേയ്മെന്‍റ് സീറ്റ്, ആരോപണവുമായി മുൻ സ്ഥാനാർഥിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ ഡെന്നീസ് കെ ആന്റണി
‘ബിജെപി–സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യം’; രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും രമേഷ് പിഷാരടി