പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്താന്‍ സര്‍ക്കാര്‍ നീക്കം

Published : Dec 23, 2016, 10:06 AM ISTUpdated : Oct 05, 2018, 03:10 AM IST
പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്താന്‍ സര്‍ക്കാര്‍ നീക്കം

Synopsis

സ്റ്റാഫ് നേഴ്‌സ്, കെഎസ്ഇബി മസ്ദൂര്‍, ഹയര്‍സെക്കണ്ടറി അധ്യാപക പട്ടിക അടക്കം ഏതാണ്ട് 170 റാങ്ക് പട്ടികകളുടെ കാലാവധി 31ന് അവസാനിക്കും. സ്റ്റാഫ് നഴ്‌സ് ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ കാലാവധി തീരും മുമ്പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ തലങ്ങളില്‍ സര്‍ക്കാര്‍ നിര്‌ദ്ദേശം നല്‍കികഴിഞ്ഞു. എന്നാല്‍ കാലാവധി തീരുന്ന മുഴുവന്‍ പട്ടികകളും നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

ഒറ്റത്തവണ പോലും കാലാവധി നീട്ടി നല്‍കാത്ത മറ്റ് റാങ്ക് ലിസ്റ്റുകള്‍ക്ക്   കാലാവധി നീട്ടി നല്‍കണമെന്ന്  അഭിപ്രായം എല്‍ഡിഎഫിനുണ്ട്. അടുത്ത മന്ത്രിസഭ  ഇക്കാര്യങ്ങള്‍ എല്ലാം ചര്ച്ച ചെയ്ത് അന്തിമതീരുമാനം കൈകൊള്ളുനാണ് സാധ്യത. അതിനിടെ അടിയന്തരമായി നിയമനം നടത്തുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര് നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. സമരത്തിന്  പിന്തുണയുമായി യുവജനസംഘടനകളും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസും യുവമോര്ച്ചയും സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിക്കഴിഞ്ഞു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓഫീസിലെ ചവറെല്ലാം നീക്കി, ഇതൊക്കെ ആളുകൾ ഇന്നലെ കൊണ്ടുവന്നിട്ടതാ': കോർപ്പറേഷൻ ഇങ്ങനെ വേണം പ്രവർത്തിക്കാനെന്ന് ശ്രീലേഖ
ലേല കുടിശ്ശിക തിരിച്ച് പിടിക്കൽ; ദേവസ്വം ബോർഡുകൾക്കെതിരെ ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി