സുനില്‍കുമാര്‍ ലക്ഷ്യയിൽ എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു

Published : Sep 02, 2017, 10:08 AM ISTUpdated : Oct 05, 2018, 02:34 AM IST
സുനില്‍കുമാര്‍ ലക്ഷ്യയിൽ എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ കീഴടങ്ങുന്നതിന് മുന്പ് കാവ്യാ മാധവന്‍റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നതായി സ്ഥീരീകരിച്ചു. സുനിൽകുമാറിൽ നിന്ന് കിട്ടിയ  വിസിറ്റിങ് കാർഡ് ലക്ഷ്യയിലേതുതന്നെയെന്ന് അവിടുത്തെ ജീവനക്കാരും അന്വേഷണഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഇതിനിടെ ദിലീപിന്‍റെ റിമാൻഡ് കാലാവധി കോടതി വീണ്ടും നീട്ടി. 

കീഴടങ്ങുന്നതിന്‍റെ തലേ ദിവസം സഹായം തേടി കാവ്യാ മാധവന്‍റെ കൊച്ചി കാക്കനാട്ടെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പോയിരുന്നതായി  സുനിൽകുമാർ മൊഴി നൽകിയിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർ അന്വേഷണത്തിലാണ് ലക്ഷ്യയുടെ വിസിറ്റിങ് കാർഡ് സുനിൽകുമാറിൽ നിന്ന് കിട്ടിയത്. ഇത് സ്ഥാപനത്തിലേതുതന്നയാണെന്നും സുനിൽകുമാർ ഇവിടെയെത്തയിരുന്നെന്നും ജീവനക്കാർ തന്നെ പൊലീസിനോട് സ്ഥീരികരിച്ചു. 

കാവ്യാ മാധവനെ അന്വേഷിച്ചാണ് സുനിൽകുമാർ എത്തിയത്. ആലുവയിലെന്ന് അറിയിച്ചപ്പോൾ മടങ്ങിപ്പോയി. സ്ഥാപനത്തിന്‍റെ വിസിറ്റിങ് കാർഡും വാങ്ങു. കീഴടങ്ങുന്നതിന് മുന്പ് താൻ ലക്ഷ്യയിൽ പോയിരുന്നെന്നും എല്ലാവരും ആലുവയിലാണെന്നറിഞ്ഞെന്നും സുനിൽകുമാർ ജയിലിൽ നിന്ന് ദിലീപിനയത്ത കത്തിൽ ഉണ്ടായിരുന്നു. കീഴടങ്ങുന്നതിന് മുന്‍പ് സുനിൽകുമാർ ലക്ഷ്യയിൽ പോയി എന്നതിനുളള തെളിവായി ഈ വിസിറ്റിങ് കാർഡ് മാറും. ഇതിനിടെ ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിന്‍റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി. 

വീഡിയോ കോൺഫറൻസിങ് മുഖേനയാണ് നടപടികൾ പൂർത്തിയാക്കിയത് .ഇതിനിടെ  പിതാവിന്‍റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ദിലീപ് കോടതിയുടെ അങ്കമാലി കോടതിയുടെ അനുമതി തേടിയത്. ഈ മാസം ആറിന് ജയിലിൽ പൊലീസ് അകന്പടിയോടെ പോയി ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരാമെന്നാണ് അപേക്ഷയിൽ ഉളളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഹാ മനോഹരം, തലസ്ഥാനത്തെ ഈ കാഴ്ച വിസ്മയം തീർക്കും, പൂക്കളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയായി വസന്തോത്സവം, കനകക്കുന്നിൽ ജനപ്രവാഹം
അതെല്ലാം വ്യാജം, ആരുടേയും പേര് പറഞ്ഞിട്ടില്ല, ആരേയും എതിർത്തിട്ടില്ല; തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ