പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു

Published : Dec 26, 2018, 11:01 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു

Synopsis

ബലാത്സംഗത്തിനുള്ള 376 വകുപ്പ് പുനർനിർണയിച്ചതിന് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാവിധിയാണിത്. പതിനഞ്ച് വയസുകാരിയായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഘം ചെയ്ത കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്

കാസര്‍ഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കാസർഗോഡ് സ്വദേശികളായ ഇബ്രാഹിം ഖലിൽ ,ഖാലിദ് എന്നിവർക്ക് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.

ബലാത്സംഗത്തിനുള്ള 376 വകുപ്പ് പുനർനിർണയിച്ചതിന് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാവിധിയാണിത്. പതിനഞ്ച് വയസുകാരിയായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഘം ചെയ്ത കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ബദിയെഡുക്ക ഹിദായത്ത് നഗറിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഇബ്രാഹിം ഖലിൽ ,സുഹൃത്ത് ബീജന്തടുക്കയിലെ ബി എ ഖാലിദ് എന്നിവരാണ് കേസിലെ പ്രതികൾ.

2013 ജൂലെെയിലാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ സ്കൂളിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പെൺകുട്ടി അിയിച്ചതിനെ തുടർന്ന് വീട്ടുകാർ പൊലീസ് പരാതി നൽകുകയായിരുന്നു.

ദില്ലി നിർഭയ സംഭവത്തിന് ശേഷം പരിഷ്കരിച്ച 376 ഡി വകുപ്പ് പ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷ വിധിയാണ് ഇത്.നാല് വർഷത്തെ വിചാരണക്കൊടുവിലാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. 13 സാക്ഷികളെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. പിഴ തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ സർക്കാർ സഹായത്തിനായി ലീഗൽ സർവീസ് സൊസൈറ്റിയെ സമീപിക്കാം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9-ാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി
അഞ്ചും ആറും പതിനൊന്നും വയസുള്ള കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത, ചട്ടുകം കൊണ്ട് പൊള്ളിച്ചു, അറസ്റ്റിൽ