2023-24 ൽ ബിജെപിക്ക് ലഭിച്ചത് 3967 കോടി, 24-25 ൽ ലഭിച്ചത് 6088 കോടി
ദില്ലി: ഇലക്ടറൽ ബോണ്ട് നിർത്തലാക്കിയ ശേഷം ബിജെപിക്ക് ലഭിച്ച സംഭാവനയില് അൻപത് ശതമാനത്തിലധികം വർധന.2023-24 ൽ ലഭിച്ചത് 3967 കോടി, 24-25 ൽ ലഭിച്ചത് 6088 കോടി.ബിജെപിക്ക് ലഭിച്ചത് കോൺഗ്രസിനേക്കാൾ 12 ഇരട്ടി സംഭാവനയെന്നാണ് കണക്ക്.,കോൺഗ്രസിന് ലഭിച്ചത് 522 കോടി, ഡിഎംകെ 365 കോടി, tmc 184 കോടി.സിപിഎമ്മിനും സിപിഎം എംഎലിനും കൂടി 17 കോടി കിട്ടി.കോൺഗ്രസ് അടക്കം ഒരു ഡസൻ പാർട്ടികൾക്ക് ആകെ ലഭിച്ചതിനേക്കാൾ 4.5 ഇരട്ടി ബിജെപിക്ക് കിട്ടി
ഇലക്ടറൽ ട്രസ്റ്റ് വഴി 3744 കോടിയും, വ്യക്തികളും സ്ഥാപനങ്ങളും നേരിട്ട് നൽകിയത് വഴി 2344 കോടിയും ആണ് ബിജെപിക്ക് ലഭിച്ചത്.2023 -24 സാമ്പത്തിക വർഷം ബിജെപിക്ക് ലഭിച്ചത് 6 വർഷത്തെ ഏറ്റവും ഉയർന്ന തുകയാണ്.സെറം ഇൻസ്റ്റിറ്റ്യൂട്ട് 100 കോടി, rungta sons 95 കോടി, വേദാന്ത 67 കോടി ബിജെപിക്ക് നൽകി. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇന്നും കണക്കുകൾ പുറത്തുവിട്ടത്


