
ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് പോഷക സംഘടനകളുള്ള ഗൾഫ് രാജ്യങ്ങളിൽ പാർട്ടിയോട് അനുഭാവമുള്ള പരമാവധി പേരെ അംഗങ്ങളായി ചേർത്ത് പ്രവർത്തനം ശക്തിപ്പെടുത്താനാണ് ബി.ജെ.പി യുടെനീക്കം..സംഘടനയുടെ പ്രവർത്തനങ്ങൾ നാല് വർഷം മുമ്പ് തന്നെ അനൗദ്യോഗികമായി ആരംഭിച്ചിരുന്നെങ്കിലും നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് എംബസിക്ക് കീഴിലുള്ള ഐസിസിയിൽ അഫിലിയേഷൻ ലഭിച്ചത്. തുടർന്ന് നരേന്ദ്ര മോദിയുടെ ഖത്തർ സന്ദർശനത്തോടെ പരസ്യമായി പ്രവർത്തനരംഗത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ദോഹയിലെ ഏഷ്യൻ ടൗൺ റിക്രിയേഷൻ ക്ലബിൽ നടന്ന ആദ്യ പൊതുപരിപാടി ശരദ് ത്രിപാഠി എം.പി യും വി.മുരളീധരനും മറ്റു പ്രാദേശിക നേതാക്കളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു.മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയ ശരദ് ത്രിപാഠി രാജ്യത്തിനകത്തും പുറത്തും ഒരു നവ ഭാരതത്തെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യക്കാരെന്ന് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ വികസന പ്രവർത്തനങ്ങൾക്കായുള്ള തൊഴിലവസരങ്ങളിൽ ഖത്തർ മുൻഗണന നൽകിയിരിക്കുന്നത് ഇന്ത്യക്കാണെന്നും ഇതിനായി യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകുമെന്നും വി.മുരളീധരൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam