ഖത്തറുകാരെ ഉംറയ്ക്ക് ക്ഷണിച്ച് സൗദി

Web Desk |  
Published : Jun 05, 2018, 11:39 PM ISTUpdated : Jun 29, 2018, 04:23 PM IST
ഖത്തറുകാരെ ഉംറയ്ക്ക് ക്ഷണിച്ച് സൗദി

Synopsis

ഖത്തറില്‍ നിന്നുള്ളവരെ ഉംറ നിര്‍വഹിക്കാന്‍ ക്ഷണിച്ചു സൗദി ജിദ്ദ വിമാനത്താവളം വഴിയാണ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തേണ്ടത്

ദോഹ: ഖത്തറില്‍ നിന്നുള്ളവരെ ഉംറ നിര്‍വഹിക്കാന്‍ ക്ഷണിച്ചു സൗദി. ജിദ്ദ വിമാനത്താവളം വഴിയാണ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തേണ്ടത്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് സൗദിയുടെ ക്ഷണം. ഖത്തറിലെ സ്വദേശികള്‍ക്കോ വിദേശികള്‍ക്കോ സൌദിയിലെത്തി ഉംറ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവും ഇല്ലെന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.  

ഖത്തറും സൗദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉംറ തീര്‍ഥാടകരെ ബാധിക്കില്ല. ഖത്തര്‍ പൗരന്മാര്‍ക്ക് നേരിട്ട് ജിദ്ദ വിമാനത്താവളത്തിലെത്തി രജിസ്റ്റര്‍ ചെയ്തതിനു ശേഷം മക്കയില്‍ പോയി ഉംറ നിര്‍വഹിക്കാം. ഖത്തറിലുള്ള വിദേശികള്‍ ഔദ്യോഗിക ഉംറ സര്‍വീസ് കമ്പനികള്‍ വഴി ഉംറ പാക്കേജ് ബുക്ക്‌ ചെയ്യണം. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പാക്കേജ് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. Haj.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് ഖത്തറിലെ വിദേശികള്‍ ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. 

ഖത്തര്‍ എയര്‍വേയ്സ് അല്ലാത്ത ഏത് വിമാനങ്ങള്‍ വഴിയും ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ജിദ്ദയില്‍ എത്താമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ തീര്‍ഥാടകര്‍ക്കും ലഭിക്കുന്ന സൗകര്യങ്ങള്‍ സൗദിയില്‍ ഈ തീര്‍ഥാടകര്‍ക്കും ലഭിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കി. കഴിഞ്ഞ ഹജ്ജ് വേളയിലും അഭിപ്രായ വ്യതായസങ്ങള്‍ മാറ്റിവെച്ചു ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരെ സൗദി ക്ഷണിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ