ക്വാറി ഉടമകള്‍ക്ക് അനുകൂലമായി  ഖനനചട്ടങ്ങളിൽ ഭേദഗതി വരുത്തി സര്‍ക്കാര്‍

Published : Jun 21, 2017, 07:13 PM ISTUpdated : Oct 04, 2018, 06:47 PM IST
ക്വാറി ഉടമകള്‍ക്ക് അനുകൂലമായി  ഖനനചട്ടങ്ങളിൽ ഭേദഗതി വരുത്തി സര്‍ക്കാര്‍

Synopsis

തിരുവനന്തപുരം: പാറമടകള്‍ക്ക് അനുകൂലമായി ഖനന ചട്ടങ്ങളിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഭേദഗതി .വീടുകളുമായുള്ള ക്വാറികളുടെ ദൂരപരിധി അൻപതു മീറ്ററായി കുറച്ചു . പെര്‍മിറ്റ് കാലാവധി മൂന്നു വര്‍ഷത്തിൽ നിന്ന് അഞ്ചു വര്‍ഷമായി ഉയര്‍ത്തി  

വീടുകള്‍, റോഡ് , നദി, തോട് എന്നിവയിൽ നിന്നുള്ള ദൂരപരിധി മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഉയര്‍ത്തിയിരുന്നു. ഇവയ്ക്ക് നൂറ് മീറ്റര്‍ അകലെയായിരിക്കണം പാറമട എന്ന നിഷ്കര്‍ഷിച്ചാണ് മൈനര്‍ മിനറൽ കണ്‍സഷന്‍ ചട്ടങ്ങളിൽ  അന്ന് ഭേദഗതി വരുത്തിയത് . ഈ ഭേദഗതി  മന്ത്രിസഭ  വേണ്ടെന്നു വച്ചു .ദൂരപരിധി അന്‍പതു മീറ്ററാക്കി കുറച്ചു . 

ദൂരപരിധി  ഉയര്‍ത്തിയതോടെ  രണ്ടായിരത്തോളം ചെറുകിട ക്വാറികള്‍ പൂട്ടിപ്പോവുകയും  നിര്‍മാണ സാമഗ്രികളുടെ വില കൂടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം . കേന്ദ്ര ചട്ടങ്ങളിലും ദൂരപരിധി അന്‍പതു മീറ്ററാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്നും വ്യവസായമന്ത്രിയുടെ ഒാഫിസ് വിശദീകരിച്ചു .

കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്ത ശേഷം ഒരു വര്‍ഷത്തിനകം അടിസ്ഥാനമെങ്കിലും കെട്ടിയില്ലെങ്കിൽ അനനധികൃത ഖനനമായി കണക്കാക്കുമെന്ന് വകുപ്പ് വ്യക്തമാക്കി  .  ചൈന ക്ലേ ,സിലിക്കാ സാന്‍ഡ് ,ലാറ്ററ്റൈറ്റ് എന്നിവയെ മൈനര്‍ മിനറലാക്കാനും തീരുമാനിച്ചു .
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി
'ദുർബലരായ മനുഷ്യർ, ഞങ്ങളുടെ നേരെ കൈകൂപ്പി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുണ്ടായിരുന്നു'; കർണാടകയിലെ ബുൾഡോസർ നടപടിയിൽ പ്രതികരിച്ച് എ എ റഹീം