ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച് ഓടി; കള്ളനെ കടയുടമയായ സ്ത്രീ ഓടിച്ചിട്ടുപിടിച്ചു

Published : Dec 29, 2016, 05:51 PM ISTUpdated : Oct 05, 2018, 03:05 AM IST
ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച് ഓടി; കള്ളനെ കടയുടമയായ സ്ത്രീ ഓടിച്ചിട്ടുപിടിച്ചു

Synopsis

വൈകീട്ട് ഏഴരയോടെയാണ് സംഭവം.. മാഗഡി റോഡിലുള്ള കുദൂർ ജ്വല്ലറിയിൽ സ്വർണം വാങ്ങിക്കാനാണെന്ന വ്യാജേനയാണ് ഗിരീഷെത്തിയത്.. കടയിൽ കയറിയ ഇയാൾ വിവിധ തരം ആഭരണങ്ങൾ പരിശോധിച്ചു. ഇതിന് ശേഷം കടയിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയ ഗിരീഷ് അൽപസമയത്തിനകം തിരിച്ചെത്തി. തുടർന്ന് നാൽപത് ഗ്രാം തൂക്കമുള്ള മാല വാങ്ങി. ഈ സമയം കടയിൽ ജ്വല്ലറിയുടയായ ശുഭ മാത്രമാണ് ഉണ്ടായിരുന്നത്. മാലയുടെ പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും നൽകിയെങ്കിലും രണ്ടും പ്രവർത്തനരഹിതമായിരുന്നു.

ഇതിനിടിയിൽ ഗിരീഷ് മാല കൈക്കലാക്കി പുറത്തേക്കിറങ്ങിയോടി.. തൊട്ടുപിന്നാലെ ശുഭയും ഓടി.. ജ്വല്ലറിയുടെ പുറത്ത് വച്ച് ഗിരീഷിന്റെ ഷർട്ടിന്റെ പിറകിൽ പിടിച്ച ശുഭ ഉറക്കെ ബഹളം വച്ചു. ഇത് കേട്ട് തൊട്ടുടുത്തുള്ള കടക്കാരും നാട്ടുകാരും ഓടിക്കൂടി ഗിരീഷിന്റെ പിടികൂടി വിവരം പൊലീസിലറിച്ചു. തുടർന്ന് വിജയനഗര പൊലീസെത്തി കേസെടുത്ത് ഗിരീഷിനെ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതി താൻ മയക്കുമരുന്നിടിമയാണെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്