ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Published : Dec 24, 2017, 06:58 AM ISTUpdated : Oct 04, 2018, 07:12 PM IST
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Synopsis

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. മൈലാപ്പൂരിലെ ക്വീന്‍മേരി കോളേജില്‍ പത്ത് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും‍. 19 റൗണ്ടുകളാണ് എണ്ണാനുള്ളത്. മുന്‍ മുഖ്യമന്ത്രി ജയലളിത രണ്ട് തവണ നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലം എന്ന നിലയ്ക്ക് ടിടിവി ദിനകരനും അണ്ണാഡിഎംകെയിലെ ഒ.പി.എസ്, ഇ.പി.എസ് പക്ഷങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് തെരഞ്ഞെടുപ്പ് വിജയം. 

രണ്ടിലച്ചിഹനത്തിന്‍റെ ആനുകൂല്യം ഭരണപക്ഷത്തിന് മുതലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ടി.ടി.വി ദിനകരനും ഡിഎംകെയ്ക്കുമാണ് സര്‍വേകള്‍ വിജയസാധ്യത കല്‍പ്പിക്കുന്നത്. അണ്ണാ ഡിഎംകെയുടെ മധുസൂദനന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓഫീസിലെ ചവറെല്ലാം നീക്കി, ഇതൊക്കെ ആളുകൾ ഇന്നലെ കൊണ്ടുവന്നിട്ടതാ': കോർപ്പറേഷൻ ഇങ്ങനെ വേണം പ്രവർത്തിക്കാനെന്ന് ശ്രീലേഖ
ലേല കുടിശ്ശിക തിരിച്ച് പിടിക്കൽ; ദേവസ്വം ബോർഡുകൾക്കെതിരെ ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി