പ്രളയം; പാലക്കാട് രക്ഷാപ്രവര്‍ത്തനവുമായി സൈന്യം

Published : Aug 18, 2018, 11:14 AM ISTUpdated : Sep 10, 2018, 03:56 AM IST
പ്രളയം; പാലക്കാട് രക്ഷാപ്രവര്‍ത്തനവുമായി സൈന്യം

Synopsis

ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പാലക്കാട്: പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ദ്രുതകര്‍മ്മ സേന. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പാലക്കാട് മംഗലം ഡാം  പ്രദേശത്തെ ജനങ്ങള്‍ക്ക് സേന അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നു. പാലക്കാട് നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഇതിനിടെ ഇടക്കാല ആശ്വാസമായി കേരളത്തിന് പ്രധാനമന്ത്രി 500 കോടി രൂപ നസഹായം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, സംഘം പണവുമായി കറങ്ങുന്നു'; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്