വടകരയിലെ സ്വകാര്യ കോളേജില്‍ വീണ്ടും റാഗിംഗ്: രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

By Web DeskFirst Published Mar 1, 2017, 5:27 PM IST
Highlights

രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഹിലര്‍, മുഹമ്മദ് എന്നിവരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സംഘം റാഗ് ചെയ്‌തെന്നാണ് പരാതി. കാന്റീനില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ടു.ഇത് നല്‍കാത്തതിനെ തുടര്‍ന്ന് ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.കോളേജില്‍ നിന്ന് കാറില്‍ മടങ്ങവേ ഇവരുടെ കാര്‍ ഗേറ്റിന് സമീപം തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ പറയുന്നു.പട്ടിക കൊണ്ട് തലക്കും നാഭിക്കും മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ മുഹമ്മദിന്റെ ചെവിക്ക് പൊട്ടലുണ്ട്. നാഭിക്ക് പരിക്കേറ്റതിനാല്‍ മൂത്രത്തില്‍ രക്തം കലര്‍ന്നിട്ടുണ്ട്.അതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

പരാതി നല്‍കിയിട്ടും കോളേജ് അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ റാഗിങ്ങിന് ഇരയായതില്‍ മനം നൊന്ത്  ഈ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് കോളേജില്‍ റാഗിങ്ങ് വിരുദ്ധ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കി. എന്നാല്‍ ഇത് ഫലപ്രദമായില്ലെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്.

click me!