ടി.കെ ഗോവിന്ദന്റെ തുറന്നുപറച്ചിലോടെ പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം. ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി പറയുമോ എന്നതിലാണ് ആകാംക്ഷ.

കണ്ണൂർ: പാർട്ടി കോട്ടയായ കണ്ണൂരിലെ കലാപത്തിൽ വെട്ടിലായി സിപിഎം. ടി.കെ ഗോവിന്ദന്റെ തുറന്നുപറച്ചിലോടെ പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം. ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി പറയുമോ എന്നതിലാണ് ആകാംക്ഷ. ആന്തൂരിലെ സാജന്റെ മരണത്തിൽ പികെ ശ്യാമളയെ രക്ഷിച്ച് എടുക്കുകയായിരുന്നുവെന്ന ആരോപണത്തിലും നേതാക്കൾ മറുപടി പറയേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് 3.30ന് മട്ടന്നൂർ എയർപോർട്ട് മുതൽ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയൻ മണ്ഡലത്തിൽ സജീവമാകും. സിപിഎം വിട്ട ടികെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാർത്ഥിത്വം ജില്ലയിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ട് എത്തി പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും.