ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആറുപേര്‍; മോദി പുറത്ത്

Published : Apr 21, 2016, 05:28 PM ISTUpdated : Oct 04, 2018, 07:29 PM IST
ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആറുപേര്‍; മോദി പുറത്ത്

Synopsis

ദില്ലി: ടൈം മാഗസില്‍ പുറത്തിറക്കിയ സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആറുപേര്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നീസ് താരം സാനിയ മിര്‍സ, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ ബിന്നി ബന്‍സാല്‍, സച്ചിന്‍ ബന്‍സാല്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയില്‍നിന്നുള്ളവര്‍.

വ്യാഴാഴ്ചയാണ് ടൈം മാഗസിന്‍ പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഇടംപിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി പിന്തള്ളപ്പെട്ടു. സാധ്യതാ പട്ടികയില്‍ മോദി ഇടംപിടിച്ചിരുന്നു. 

ഫ്രാന്‍സിസ് മാര്‍പാപ്പ, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഇദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല, വ്‌ളാദിമര്‍ പുടിന്‍, ബറാക് ഒബാമ, ഫ്രാന്‍സ്വ ഒളാന്ദ്, ഹില്ലരി ക്ലിന്റണ്‍, ഷീ ചിന്‍പിങ്, ലിയണാറഡോ ഡികാപ്രിയോ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തറക്കല്ലിട്ടിട്ട് 142 ദിവസം, ഫണ്ടെവിടെ വീടെവിടെ കോൺ​ഗ്രസേ എന്ന ചോദ്യത്തിന് ഉത്തരമാകുന്നു; വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്
അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്ന് ഫാനുകള്‍ മോഷണം പോയി; അമ്പലപ്പുഴ പൊലീസ് കേസെടുത്തു