
മോസ്കോ: അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയ റഹീം സ്റ്റെര്‍ലിംഗിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചത് ഫുട്ബോളാണ്. ലോകകപ്പ് ടീമുവരെ എത്തിയ ഈ കളിമികവിന് പ്രചോദനം അമ്മ നദീന്‍സ്റ്റര്‍ലിംഗും.
തെരുവില്‍പന്ത് തട്ടി നടന്ന കുട്ടിക്കാലത്ത് സമാപവാസിയായ ക്ലൈവ് എലിംഗ്ടണാണ് ഭാവിയിൽ എന്തു ചെയ്യാനാണ് ആഗ്രഹമെന്ന് റഹീമിനോട് ചോദിക്കുന്നത്. ഇതുവരെ ആരും ചോദിക്കാത്ത ചോദ്യം. ഫുട്ബോൾ കളിക്കാൻ എന്ന മറുപടിയിൽ അത്ര ഗൗരവമുണ്ടായിരുന്നില്ല. സന്‍ഡേ ലീഗിൽ കളിക്കുന്ന തന്‍റെ ക്ലബിൽ ചേര്‍ന്നുകൂടെ എന്നായി ക്ലൈവ്. റഹീം സ്റ്റെര്‍ലിംഗിന്‍റെ ജീവിതം മാറ്റി മറിച്ച ചോദ്യം.
ജമൈയ്ക്കയിലായിരുന്നു റഹീമിന്‍റെ ജനനം. രണ്ടാം വയസില്‍അച്ഛനെ നഷ്ടമായി. പിന്നീട് ജീവിതം കരുപ്പിടിപ്പിക്കാൻ അമ്മയ്ക്കൊപ്പം ഇംഗ്ലണ്ടിലേക്ക്. ഹോട്ടലിൽ ക്ലീനിംഗ് തൊഴിലായി ആയിരുന്ന അമ്മയെ സഹായിക്കാൻ പലപ്പോഴും ടോയിലറ്റ് വരെ വൃത്തിയാക്കി കുഞ്ഞു റഹീം.
പത്താം വയസ്സിൽ തന്നെ ആഴ്സണല്‍, ഉൾപ്പെടെ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിൽ കരിയര്‍തുടങ്ങാനായിരുന്നു റഹീം സ്റ്റെര്‍ലിംഗിന്‍റെ തീരുമാനം. ഇതിന് വഴിവെച്ചത്, വമ്പന്‍ടീമുകളുടെ അക്കാദമിയിൽ എത്തുന്ന പലരില്‍ഒരാൾമാത്രമായി ഒതുങ്ങിപ്പോകരുതെന്ന അമ്മയുടെ ഉപദേശം.
ജീവിതത്തിലെ ഏറ്റവും ശരിയായ തീരുമാനമായിരുന്നു ഇതെന്ന് റഹീമിന്ന് പറയും. ക്വൂപീആര്‍ അക്കാദമിയിൽ നിന്ന് ലിവര്‍പൂളിലേക്ക് പിന്നെ മാഞ്ചസറ്റര്‍സിറ്റിയിലേക്ക്, ഇംഗ്ലണ്ട് അണ്ടര്‍16 ടീമില്‍നിന്ന് സീനിയര്‍ടീമിലേക്ക്. ഒരിക്കലും സ്വപനം കാണാനാകാത്ത ഈ യാത്രയ്ക്ക്, ഇംഗ്ലണ്ടെന്ന നാടിനോടാണ് സ്റ്റെര്‍ലിംഗ് നന്ദി പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam