രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് പ്രവർത്തകരും ആലിബാബയും കള്ളൻമാരും: ബിജെപി വക്താവ് സാംബിത് പാത്ര

Published : Dec 10, 2018, 10:57 PM ISTUpdated : Dec 11, 2018, 07:47 AM IST
രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് പ്രവർത്തകരും ആലിബാബയും കള്ളൻമാരും: ബിജെപി വക്താവ് സാംബിത് പാത്ര

Synopsis

രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് പ്രവർത്തകരും ആലിബാബയും നാൽപത്തൊന്ന് കള്ളൻമാരെയും പോലെയാണെന്നും സാംബിത് പാത്ര പറഞ്ഞു.നാൽപത് കള്ളൻമാരുടെ സംഘത്തലവനായ ആലിബാബയോടാണ് രാഹുൽ ​ഗാന്ധിയെ ഉപമിച്ചിരിക്കുന്നത്. 

ദില്ലി: രാഹുൽ ​ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി വക്താവ് സാംബിത് പാത്ര. 5600 കോടി രൂപയുടെ അഴിമതി നടത്തിയ ബിസിനസുകാരനിൽ നിന്ന് രാഹുൽ അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് സാംബിത് പാത്രയുടെ ആരോപണം. രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് പ്രവർത്തകരും ആലിബാബയും നാൽപത്തൊന്ന് കള്ളൻമാരെയും പോലെയാണെന്നും സാംബിത് പാത്ര പറഞ്ഞു. നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ​രാഹുൽ ​ഗാന്ധി പ്രധാനമന്ത്രി മോദിയ്ക്കെതിരെ ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നതെന്നും സാംബിത് പാത്ര വിമർശിച്ചു. നാൽപത് കള്ളൻമാരുടെ സംഘത്തലവനായ ആലിബാബയോടാണ് രാഹുൽ ​ഗാന്ധിയെ ഉപമിച്ചിരിക്കുന്നത്. 

സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട സ്ഥാപനത്തിന് ദില്ലിയിലെ 4.69 ഏക്കറിലധികം വരുന്ന ഫാം ഹൗസ് രാഹുലും പ്രിയങ്കയും ആറേകാൽ ലക്ഷം രൂപയ്ക്ക് മാസവാടകയ്ക്ക് നൽകിയെന്ന മാധ്യമ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോൺ​ഗ്രസിനെതിരെ ബിജെപി കടുത്ത വിമർശനവുമായി രം​ഗത്ത് വന്നത്. പ്രിയങ്ക ​ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയയ്ക്കെതിരെയും അഴിമതി ആരോപണം ഉയർന്നിരുന്നു. അഴിമതി ആരോപണങ്ങളിൽ ഉൾപ്പെടുന്നത് ആരാണെങ്കിലും ബന്ധങ്ങൾ കണക്കിലെടുക്കാതെ ബിജെപി നടപടി സ്വീകരിക്കുമെന്നും ബിജെപി വക്താവ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം