ശബരിമലയിലെത്തുന്ന യുവതികളെ തടയില്ലെന്ന് രാഹുല്‍ ഈശ്വര്‍

Published : Oct 17, 2018, 07:00 AM ISTUpdated : Oct 17, 2018, 07:43 AM IST
ശബരിമലയിലെത്തുന്ന യുവതികളെ തടയില്ലെന്ന് രാഹുല്‍ ഈശ്വര്‍

Synopsis

അവലോകനയോഗം ശബരിമല സന്നിധാനത്ത് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വഞ്ചനയാണെന്ന് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു

പത്തനംതിട്ട: ശബരിമലയിലെത്തുന്ന യുവതികളെ തടയില്ലെന്ന് രാഹുല്‍ ഈശ്വര്‍. സമരപന്തലടക്കം പൊലീസ് പൊളിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തെ രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയേയും പൊലീസ് തടഞ്ഞിരുന്നു. അതേസമയം അവലോകനയോഗം ശബരിമല സന്നിധാനത്ത് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വഞ്ചനയാണെന്ന് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. നിലയ്ക്കലില്‍ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുന്നുണ്ട്. പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സംരക്ഷണസമിതിയുടെ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് ഒഴിപ്പിക്കുകയയാണ്. ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്ന ശ്രമം മുന്നില്‍കണ്ടാണ് പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. സമരപന്തല്‍ ഒഴിപ്പിച്ച് പന്തല്‍ പൊളിച്ച് നീക്കാന്‍ എസ്പി നിര്‍ദ്ദേശിച്ചു.

രാവിലെ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. കെഎസ്ആര്‍ടിസി വാഹനം വരെ തടഞ്ഞ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനം തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരെ കയ്യേറ്റം നടത്തി. യാത്രക്കാരെ തടഞ്ഞ് സംഘര്‍ഷാവസ്ഥ ഉടലെടുക്കുമെന്ന് കണ്ടതോടെ പത്തനംതിട്ട എസ് പി സമരക്കാരെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം ഇന്ന് പന്പയിൽ തന്ത്രികുടുംബം പ്രാർത്ഥനാസമരം നടത്തും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന