
ബംഗളുരു: കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കുമൊപ്പം നില്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍.
എ.ഐ.സി.സി പ്ലീനറി സമ്മേളനം നല്‍കിയ ഊര്‍ജവുമായാണ് രാഹുല്‍ ഗാന്ധി തെരഞെടുപ്പ് പ്രചാരണത്തിനായെത്തിയത്. ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് ഉടുപ്പി യര്‍മാല്‍ തെങ്കയിലെത്തിയ രാഹുല്‍ ആദ്യം സേവാദള്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. റോഡ്ഷോയില്‍ കനത്ത വെയില്‍ അവഗണിച്ച് പിടുബിദ്രിയില്‍ വന്‍ജനക്കൂട്ടമാണ് രാഹുലിനെ കേള്‍ക്കാനായെത്തിയത്. ലിംഗായത്ത് വിഭാഗത്തിന്റെ ആത്മീയാചാര്യന്‍ ബസവണ്ണയെ ഉദ്ധരിച്ചുള്ള പ്രസംഗത്തില്‍ രാഹുല്‍, കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മോഹന വാഗ്ദാനങ്ങളിലൂടെ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ജനങ്ങളെ മറന്നു. ഉറപ്പ് നല്‍കിയ ഒരു കോടിജോലിയും 15 ലക്ഷം രൂപയും എവിടെയെന്ന് ചോദിച്ച അദ്ദേഹം കര്‍ഷക ദുരിതവും വാഗ്ദാനലംഘനങ്ങളും എടുത്ത് കാണിച്ച് കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ നിരത്തിയ
യദിയൂരപ്പയുടെ മുന്‍ ഭരണവും റാഫേല്‍ ഇടപാടും എടുത്തുകാട്ടി ബി.ജെ.പി അഴിമതി പാര്‍ട്ടിയെന്ന് രാഹുല്‍ രാഹുല്‍ കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പമാണെന്ന പ്ലീനറി നയത്തിന് കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു പ്രസംഗത്തിലൂടെ രാഹുല്‍ ശ്രമിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam