കര്‍ണാടകയെ കൊളളയടിച്ച റെഡ്ഡി സഹോദരന്‍മാരെ ജയിപ്പിക്കാനാണ് മോദിക്ക് തിടുക്കം :  രാഹുല്‍ ഗാന്ധി

Web Desk |  
Published : May 04, 2018, 02:25 PM ISTUpdated : Jun 08, 2018, 05:49 PM IST
കര്‍ണാടകയെ കൊളളയടിച്ച റെഡ്ഡി സഹോദരന്‍മാരെ ജയിപ്പിക്കാനാണ് മോദിക്ക് തിടുക്കം :  രാഹുല്‍ ഗാന്ധി

Synopsis

കാര്‍ഷിക വായ്പകള്‍ എഴുതിത്തളളുമെന്നും ഗോവധ നിരോധന നിയമം തിരികെക്കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് കര്‍ണാടകത്തില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. 

ബംഗളൂരു:  ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കര്‍ണാടകത്തെ കൊളളയടിച്ച റെഡ്ഡി സഹോദരന്‍മാരെ നിയമസഭയിലേക്കയക്കാനാണ് നരേന്ദ്രമോദിക്ക് തിടുക്കമെന്ന് കലബുറഗിയിലെ റാലിയില്‍ രാഹുല്‍ പറഞ്ഞു. അതിനിടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തളളുമെന്നും ഗോവധ നിരോധന നിയമം തിരികെക്കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് കര്‍ണാടകത്തില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. 

കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് റാലികളിലെല്ലാം തനിക്കെതിരെ നരേന്ദ്രമോദി വ്യക്തിപരമായ അധിക്ഷേപമാണ് നടത്തുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വായില്‍ നിന്ന് പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഒരു വാക്കുപോലും വീഴില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കലബുറഗിയില്‍ പറഞ്ഞു. ജയ് ഷായുടെയും നീരവ് മോദിയുടെയും കൊളളയെക്കുറിച്ച് മോദിക്ക് മൗനമാണ്. എന്നാല്‍ റെഡ്ഡി സഹോദരങ്ങള്‍ക്ക് വേണ്ടി അദ്ദേഹം വോട്ടുചോദിക്കുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ച് പറയാന്‍ പ്രധാനമന്ത്രിക്ക് അര്‍ഹതയില്ലെന്നും കത്വ വിഷയം പരാമര്‍ശിച്ച് രാഹുല്‍ വിമര്‍ശിച്ചു.

2012-ല്‍ തങ്ങളുണ്ടാക്കിയ ഗോവധ നിരോധന നിയമം കര്‍ണാടകത്തില്‍ തിരികെക്കൊണ്ടുവരുമെന്നാണ് പ്രകടനപത്രികയില്‍ ബിജെപിയുടെ വാഗ്ദാനം. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷികകടങ്ങള്‍ എഴുതിത്തളളും. ദാരിദ്യ രേഖക്ക് താഴെയുളള സ്ത്രീകള്‍ക്ക് ഒരു ശതമാനം പലിശ നിരക്കില്‍ വായ്പ, സൗജന്യ സ്മാര്‍ട്ട് ഫോണ്‍ എന്നിവയും വാഗ്ദാനങ്ങളാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് നല്‍കും. ലോകായുക്തയ്ക്ക് പഴയ അധികാരങ്ങള്‍ തിരികെക്കൊണ്ടുവരും. അതിനിടെ ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്ലെങ്കിലും മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ നരേന്ദ്രമോദി സംസാരിച്ചു. സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുമെന്നും അതിക്രമങ്ങള്‍ക്കെതിരെ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: കേരളം ആര് ഭരിക്കും ? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ നാളെ
കേരളം ആര് ഭരിക്കും ? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ നാളെ