പൊടിക്കാറ്റ് ഭീഷണിയിൽ ഉത്തരേന്ത്യ; കേരളത്തിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

Web desk |  
Published : May 04, 2018, 01:48 PM ISTUpdated : Jun 08, 2018, 05:51 PM IST
പൊടിക്കാറ്റ് ഭീഷണിയിൽ ഉത്തരേന്ത്യ; കേരളത്തിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

Synopsis

കടുത്ത പൊടിക്കാറ്റും മഴയും കാരണം 125-ഓളം പേരാണ് ഇതുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്.

ദില്ലി: അടുത്ത 5 ദിവസങ്ങളിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

കടുത്ത പൊടിക്കാറ്റും മഴയും കാരണം 125-ഓളം പേരാണ് ഇതുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് പൊടിക്കാറ്റും മഴയും തുടരും എന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷകേന്ദ്രം പുറപ്പെടുവിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. 

അതേസമയം കേരളത്തിൽ ഇന്നും നാളേയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണവിഭാ​ഗം ഡയറക്ടർ ഡോ.പി.സതീ​ദേവി അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനൊപ്പം ഇടിമിന്നലും മഴയും രൂപപ്പെട്ടതാണ് ഉത്തരേന്ത്യയിൽ  ഗുരുതര സാഹചര്യമുണ്ടായതിന് കാരണമെന്നും അവർ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തും
നീറ്റ് (യുജി) പരീക്ഷ ഇന്ന്; എഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; ക്രമീകരണങ്ങൾ പൂർത്തിയായി