സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി

Published : Jan 12, 2019, 10:24 PM ISTUpdated : Jan 12, 2019, 10:27 PM IST
സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി

Synopsis

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി 

ലക്നൗ: എസ്പിക്കും ബിഎസ്പിക്കും സഖ്യമുണ്ടാക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോൺഗ്രസിനെ മാറ്റിനിർത്തി ഉത്തര്‍പ്രദേശില്‍ ബിഎസ്പി എസ്പി സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തും. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളത്. സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ 38 സീറ്റുകളില്‍ എസ്പി ബിഎസ്പി സഖ്യം മത്സരിക്കാനാണ് തീരുമാനം. സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിച്ചെന്നായിരുന്നു മായാവതിയുടെ പ്രഖ്യാപനം. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നത് കൊണ്ട് ഫലം ഇല്ല. അഴിമതിയിൽ കോൺഗ്രസും ബിജെപിയും ഒരു പോലെയെന്നാണ് മായാവതി പറഞ്ഞത്. 40 ശതമാനമുള്ള യാദവ, മുസ്ലിം, ജാട്ടവ് വോട്ടുബാങ്കുകളെ ഒന്നിച്ചു കൊണ്ടു വരാൻ സഖ്യത്തിന് കഴിയുമെന്നാണ് മായാവതിയുടെ അഖിലേഷിൻറെയും പ്രതീക്ഷ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം