ന്യൂ ഇയര്‍ ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക്

Published : Dec 31, 2016, 12:18 PM ISTUpdated : Oct 04, 2018, 07:12 PM IST
ന്യൂ ഇയര്‍ ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക്

Synopsis

ദില്ലി: കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതുവത്സരാഘോഷം വിദേശത്ത് തന്നെ. സ്വകാര്യ സന്ദര്‍ശനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചത്. കുറച്ച് ദിവസത്തേക്ക് യാത്രയിലായിരിക്കുമെന്ന് രാഹുല്‍ തന്നെയാണ് ഇന്ന് വൈകുന്നേരം ട്വീറ്റ് ചെയ്തത്. ഒരാഴ്ചയെങ്കിലും വിദേശത്ത് ചിലവഴിച്ച ശേഷമേ അദ്ദേഹം മടങ്ങുവെന്നാണ് സൂചന.

 

പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെയും നോട്ട് നിരോധനം സൃഷ്ടിച്ച വിവാദങ്ങളുടെയും അലയൊലികള്‍ അടങ്ങുന്നതിന് മുമ്പാണ് രാഹുലിന്റെ വിദേശ സഞ്ചാരമെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷവും രാഹുലിന്റെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വിദേശത്തായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 28നും ഇക്കാര്യം അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. യൂറോപ്പിലേക്കായിരുന്നു അന്നത്തെ യാത്ര. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന