
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാ പൊലീസുകാർക്കും പുതിയ യൂണിഫോം നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസിന്റെ പങ്ക് വളരെ വലുതാണ്. വെള്ളത്തിലിറങ്ങി കേടുപാടുകൾ സംഭവിച്ച യൂണിഫോമിന് പകരം പുതിയ സൗജന്യ യൂണിഫോമുകൾ നൽകാനാണ് തീരുമാനമെന്നും ബെഹ്റ അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പൊലീസ് മേധാവികൾക്ക് നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിലെന്ന പോലെ ശുചീകരണ പ്രവർത്തനങ്ങളിലും പൊലീസ് സജീവസാന്നിദ്ധ്യമാകുകയാണ്. നാൽപതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് കേരളത്തിന്റെ പ്രളയക്കെടുതിയിൽ തുണയായത്. ഒരാഴ്ചയിലേറെ നടന്ന രക്ഷാപ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ കൂടെ നിന്നവരാണ് ഇവർ. പ്രളയത്തിന്റെ ദുരിതം നേരിടുന്നവർക്ക് സഹായമെത്തിച്ചും പൊലീസ് മുൻപന്തിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam