
ചെന്നൈ: തമിഴ്നാട്ടില്‍ ശശികലയുടെ കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡുകള്‍ രണ്ടാം ദിവസവും തുടരുന്നു. കോയമ്പത്തൂരും ചെന്നൈയുമുള്‍പ്പടെ ആറിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിലെ ബിവറേജസ് കോര്‍പ്പറേഷനായ ടാസ്മാകിന് ഉള്‍പ്പടെ ഡിസ്റ്റിലറീസ് വിതരണം ചെയ്തിരുന്ന മിഡാസ് ഗ്രൂപ്പിന്‍റെ ഓഫീസിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്.
ശശികലയുടെ സഹോദരഭാര്യ ഇളവരശിയുടെ ബന്ധു കാര്‍ത്തികേയന്‍ കാലിയ പെരുമാളിന് ഓഹരി പങ്കാളിത്തമുള്ള ശ്രീ സായ് എന്റര്‍പ്രൈസസ്, എസ്.വി.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. കാര്‍ത്തികേയന്റെ ചെന്നൈ അഡയാറിലെ കര്‍പ്പഗം ഗാര്‍ഡന്‍സിലുള്ള വീട്ടിലെ റെയ്ഡ് അവസാനിച്ചു. രണ്ട് മാസം മുന്‍പ് ശശികല കുടുംബവുമായി ബന്ധപ്പെട്ട 1800 ഓളം ഇടങ്ങളില്‍ നടത്തിയ ആദായനികുതിവകുപ്പ് റെയ്ഡുകള്‍ക്ക് ശേഷം ഇത് രണ്ടാം തവണയാണ് പരിശോധനകള്‍ നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam