കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിനായി സിബിഐയ്ക്ക് മുന്നിൽ ഹാജരായി നടൻ വിജയ്. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. മൂന്നാം തവണയാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. മുൻപ് ജനുവരി 12, 19 തീയതികളിൽ വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.

ദില്ലി: കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിനായി സിബിഐയ്ക്ക് മുന്നിൽ ഹാജരായി നടൻ വിജയ്. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. മൂന്നാം തവണയാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. മുൻപ് ജനുവരി 12, 19 തീയതികളിൽ വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ ചെന്നൈയിലേക്കോ അല്ലെങ്കിൽ ഹാജരാകാനുള്ള തിയതി മാറ്റണമെന്നോയുള്ള വിജയുടെ ആവശ്യം സിബിഐ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് കരൂരിൽ വിജയുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടത്. പിന്നാലെ ഒരു മാസത്തിന് ശേഷം സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു.

YouTube video player