
തൃശ്ശൂര്‍ഓപ്പറേഷൻ ആർക്കൻസ്റ്റോൺ എന്ന പേരിൽ തൃശ്ശൂർ കേന്ദ്രീകരിച്ച് സ്വർണ്ണാഭരണ ശാലകളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 100 കോടിയിൽ അധികം രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ്. നികുതി വെട്ടിപ്പിൽ 2 കോടിയിൽ അധികം രൂപ നികുതി, പിഴ ഇനത്തിൽ സർക്കാരിലേയ്ക്ക് ഈടാക്കിയതായി ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.16 സ്വർണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും, വസതികളും ഉൾപ്പെടെ 42 കേന്ദ്രങ്ങളിൽ, നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 36 കിലോയോളം സ്വർണ്ണം അനധികൃതമായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam