ബീഹാർ എസ്ഐആർ കേസ് സുപ്രീംകോടതിയിൽ; പരാതി സമർപ്പിക്കാൻ സമയം നീട്ടണമെന്ന് ആർജെഡി, തിങ്കളാഴ്ച കേൾക്കാമെന്ന് കോടതി

Published : Aug 29, 2025, 12:48 PM IST
SUPREME COURT

Synopsis

ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ എതിർപ്പുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും.

ദില്ലി: ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ എതിർപ്പുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ അടുത്തമാസം ഒന്നു വരെ സമയം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ. ഹർജി പരിഗണിക്കുവാനുള്ള സമ്മതം ജസ്റ്റിസ് സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ആർ ജെ ഡി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ നൽകിയ ഹർജിയാണ് തിങ്കളാഴ്ച പരിഗണിക്കുക. അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് കോടതിയുടെ ഇടപെടൽ.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന