റമദാന് മുന്നോടിയായി കുവൈത്ത് റെസ്റ്റോറന്റുകളില്‍ വ്യാപക പരിശോധന

By Web DeskFirst Published May 1, 2017, 6:46 PM IST
Highlights

റമദാന്‍ മാസത്തിനു മുന്നോടിയായി കുവൈറ്റ് മുനിസിപ്പാലിറ്റി, ഷോപ്പുകള്‍, റസ്‌റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചു. ലംഘനങ്ങള്‍ കണ്ടെത്തിയ ചില ഷോപ്പുകള്‍ അടപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

ഭക്ഷണ സാധനങ്ങളുടെ നിലവാരം, അവയുടെ കാലാവധി, വില എന്നിവയും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ തരത്തിലുള്ള ലൈസന്‍സുകളുമാണ് പ്രധാനമായും മുനിസിപ്പല്‍ അധികൃതര്‍ പരിശോധനിക്കുന്നത്. ഇവയില്‍, ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാര്‍ഖ്, ക്വില്‍ബ മേഖലകളിലെ രണ്ട് ഷോപ്പുകള്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയതു. ഇവിടെങ്ങളിലെ 30 സ്ഥാപനങ്ങള്‍ക്കെതിരേ  കേസുമെടുത്തിട്ടുണ്ട്. പരസ്യ ലൈസന്‍സുകള്‍ പുതുക്കാത്തതിനും കടകള്‍ക്കുമുമ്പില്‍ ഭക്ഷണസാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ഷാര്‍ഖില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടുഷോപ്പുകള്‍ അധികൃതര്‍ അടപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയില്‍ വ്യവാസായ മേഖലയായ ഷുവൈഖില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ടണ്ണിലധികം പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തക്കള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു. വിവിധ തരത്തിലുള്ള 179 ലംഘനങ്ങളും പിടികൂടുകയുണ്ടായി.
റമദാന്‍ മാസത്തിന് മുന്നോടിയായിട്ടാണ് അധികൃതര്‍ ശക്തമായ പരിശോധന ആരംഭിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍, കാലാവധി കഴിഞ്ഞതും പഴകിയതുമായ ഭക്ഷണങ്ങള്‍ വില്‍ക്കുന്നത് തടയാന്നായി രാജ്യത്തെ ആറ് ഗവര്‍ണറേറ്റിലും പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.

click me!