കുവൈത്തില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യസേവന ഫീസ് ഏര്‍പ്പെടുത്തുന്നു

Web Desk |  
Published : May 01, 2017, 06:42 PM ISTUpdated : Oct 04, 2018, 06:55 PM IST
കുവൈത്തില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യസേവന ഫീസ് ഏര്‍പ്പെടുത്തുന്നു

Synopsis

കുവൈത്തില്‍, വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെയും പാര്‍ലമെന്റ് ആരോഗ്യ സമിതിയും റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍  ചര്‍ച്ചയും ചെയ്യും.

സന്ദര്‍ശക വിസകളിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്ന വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയക്ക് വയ്ക്കുമെന്ന് എം.പി.ഖലീല്‍ അല്‍ സാലീഖ് വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ സന്ദര്‍ശക വിസകളിലെത്തുന്നവര്‍ക്ക്, അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്ക് അര്‍ഹരല്ല. എന്നാല്‍, വിദേശികളില്‍ പ്രത്യേകിച്ച്, അറബ് വംശജര്‍ ഇത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശക വിസകളിലെത്തുന്നവര്‍ക്കും ആരോഗ്യ ഫീസ് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം ഉയര്‍ന്നത്. വിഷയത്തില്‍ ആരേഗ്യ മന്ത്രാലയം നല്‍കിയ ശുപാര്‍ശ പരിഗണിച്ച പാര്‍ലമെന്റ് ആരോഗ്യ സമിതി, ചില ഭേദഗതികളോടെ റിപ്പോര്‍ട്ട് തയ്യറാക്കിയിട്ടുണ്ട്.

സന്ദര്‍ശക വിസക്കുള്ള അപേക്ഷയോടെപ്പം, ആരോഗ്യ ഇന്‍ഷുറന്‍സ് അടച്ചതിന്റെ രസീത് സമര്‍പ്പിച്ചിരിക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ഫീസ് എത്രയാണന്ന് അറിവായിട്ടില്ല. ഇന്‍ഷുറന്‍സ് പ്രത്യേക കമ്പനി വഴിയാവും അടയ്‌ക്കേണ്ടത്. അതോടെപ്പം തന്നെ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാവും ഇവര്‍ക്ക് ചികില്‍സാ സൗകര്യം ഒരുക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മൂന്ന് കുവൈത്തീ ദിനാറാണ് സന്ദര്‍ശക വിസക്ക് സര്‍ക്കാര്‍ ഈടാക്കി വരുന്നത്. ആരോഗ്യ സേവനത്തിനുള്ള ഫീസ് ഏര്‍പ്പെടുത്തുന്നതോടെ സന്ദര്‍ശക വിസയ്ക്ക് ചെലവ് ഏറും. ഇത് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് അധിക സാമ്പത്തിക ബാധ്യയുമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ
കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ