രാവിലെ ആറുമുതല്‍ തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

By Web TeamFirst Published Aug 17, 2018, 6:59 AM IST
Highlights

മെഡിക്കൽ ടീം ആവശ്യമായ മരുന്നുകളുമായി ഇവരോടൊപ്പമുണ്ടാകും. ഭക്ഷണം, വെളളം, തുടങ്ങിയവ കരുതും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടിസി 10 ബസുകൾ ഒരുക്കും.ഹാം റേഡിയോയും സഹായത്തിനുണ്ടാകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ എല്ലാവരും സഹായിക്കണമെന്ന് ജില്ലാ കളക്റ്റർ അഭ്യർത്ഥിച്ചു.യോഗത്തിൽ പോലീസ്, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ സന്നിഹിതരായി.

തൃശൂർ:ജില്ലയിൽ രാവിലെ ആറു മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ രാവിലെ അഞ്ചിന് തന്നെ തുടങ്ങി. മൂന്നു ഹെലിക്കോപ്റ്ററുകൾ,40 ബോട്ടുകൾ, പതിനൊന്ന് അംഗ എൻഡിആർഎഫ് പ്രവർത്തകർ, റവന്യൂ ,പൊലീസ്, ഫയർഫോഴ്സ് എന്നിവർ സംയുക്തമായിട്ടാണ് ചാലക്കുടി മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുക. 

മെഡിക്കൽ ടീം ആവശ്യമായ മരുന്നുകളുമായി ഇവരോടൊപ്പമുണ്ടാകും. ഭക്ഷണം, വെളളം, തുടങ്ങിയവ കരുതും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടിസി 10 ബസുകൾ ഒരുക്കും.ഹാം റേഡിയോയും സഹായത്തിനുണ്ടാകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ എല്ലാവരും സഹായിക്കണമെന്ന് ജില്ലാ കളക്റ്റർ അഭ്യർത്ഥിച്ചു.യോഗത്തിൽ പോലീസ്, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ സന്നിഹിതരായി.

തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 286 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 8362 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. കൊടുങ്ങല്ലൂർ താലൂക്കിൽ 30 ക്യാമ്പുകളിലായി 2284 കുടുംബങ്ങളുണ്ട്. ആകെ അംഗങ്ങൾ 7606. ചാവക്കാട് 52 ക്യാമ്പുകളില്‍ 1113 കുടുംബങ്ങളിലായി 3508 പേരുണ്ട്.

ചാലക്കുടിയിൽ പ്രവര്‍ത്തിക്കുന്ന 37 ക്യാമ്പുകളിലായി 1253 കുടുംബങ്ങളാണുള്ളത്. 3589 അംഗങ്ങള്‍. മുകന്ദപുരത്ത് 62 ക്യാമ്പുകളിലായി 792 കുടുംബങ്ങളാണുള്ളത്. 2310 അംഗങ്ങൾ. തൃശൂരിൽ 92 ക്യാമ്പുകളിലായി 2814 കുടുംബങ്ങൾ. 9312 അംഗങ്ങളാണ് ഇവിടെയുള്ളത്. കുന്നംകുളത്ത് 11 ക്യാമ്പുകളിലായി 97 കുടുംബങ്ങളാണുള്ളത്.331 അംഗങ്ങൾ. തലപ്പിള്ളിയിൽ രണ്ടു ക്യാമ്പുകളിൽ ഒൻപതു കുടംബങ്ങളിലായി 16 പേരുണ്ട്.
 
click me!