ആശങ്കയുയര്‍ത്തി കുട്ടനാട്ടില്‍ വീണ്ടും മഴ; വീടുകളില്‍ വെള്ളക്കെട്ടും രൂക്ഷം

Web Desk |  
Published : Jul 24, 2018, 09:02 AM ISTUpdated : Oct 02, 2018, 04:24 AM IST
ആശങ്കയുയര്‍ത്തി കുട്ടനാട്ടില്‍ വീണ്ടും മഴ; വീടുകളില്‍ വെള്ളക്കെട്ടും രൂക്ഷം

Synopsis

ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കുമെന്ന പ്രഖ്യാപനം പലയിടത്തും നടപ്പായില്ല

ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും മഴ. ഇന്നലെ രാത്രി മഴ മാറിയിരുന്നെങ്കിലും രാവിലയോടെ വീണ്ടും മഴ കൂടുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് അവശ്യസാധനങ്ങളും കുടിവെള്ളവും എത്തിക്കുമെന്ന ജില്ലാ കലക്ടറുടെ പ്രഖ്യാപനം എല്ലായിടത്തും നടപ്പായില്ല. 

പച്ചക്കറി മിക്ക ക്യാമ്പുകളിലുള്ളവര്‍ക്കും കിട്ടുന്നില്ല. അതേസമയം ആരോഗ്യവകുപ്പിന്‍റെ മെഡിക്കല്‍ സംഘം കുട്ടനാട്ടില്‍ നേരിട്ട് ജനങ്ങള്‍ക്ക് ചികില്‍സ ലഭ്യമാക്കിത്തുടങ്ങി. ജലനിരപ്പ് താഴുന്നതോടെ എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് മുന്‍കരുതലും എടുക്കുന്നുണ്ട്. 

ജനജീവിതം സാധാരണ നിലയിലായ ശേഷം സൗജന്യ റേഷന്‍ കിട്ടുമെന്ന പ്രഖ്യാപനം കുട്ടനാട്ടുകാര്‍ക്ക് ഒരല്പം ആശ്വാസമായിട്ടുണ്ട്. ഇന്നും കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ