പോറ്റി സോണിയയുടെ ആളെന്ന് ചിലര്‍,പിണറായിയുടെ ആളാണെന്ന് മറ്റ് ചിലര്‍,പോറ്റിയെ സഹായിച്ചവരെ കണ്ടുപിടിക്കാൻ ഇരുമുന്നണികള്‍ക്കും താല്പര്യം ഇല്ല: ബിജെപി

Published : Feb 09, 2026, 04:46 PM IST
Rajeev Chandrasekhar

Synopsis

രണ്ട് പാർട്ടികളും തമ്മിൽ അന്തർധാര.ആരാണ് കുറ്റക്കാരൻ എന്ന് കണ്ടുപിടിക്കാൻ രണ്ടുപേർക്കും താല്പര്യമില്ല

എറണാകുളം: ശബരിമല സ‍്വര്‍ണക്കൊള്ള അന്വേഷണത്തിന് വിജിലൻസ് വന്നിട്ടും കാര്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്   രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഒക്ടോബർ മൂന്നിന് പറഞ്ഞത്  ആവർത്തിക്കുന്നു.കേരളത്തിൽ രണ്ട് പാർട്ടികളും തമ്മിൽ അന്തർധാരയുണ്ട്.ആരാണ് കുറ്റക്കാരൻ എന്ന് കണ്ടുപിടിക്കാൻ രണ്ടുപേർക്കും താല്പര്യമില്ല.കള്ളൻ പോറ്റി സോണിയുടെ ആളാണെന്ന് ഒരാൾ പറയുന്നു.പിണറായിയുടെ ആളാണെന്ന് മറ്റൊരാൾ പറയുന്നു.യഥാർത്ഥത്തിൽ പോറ്റിയെ സഹായിച്ചത് ആരെന്ന് കണ്ടുപിടിക്കാൻ ആർക്കും താല്പര്യം ഇല്ല.കള്ളൻ പോറ്റിക്ക് പിന്തുണ നൽകിയത് ദേവസ്വം മന്ത്രിയാണ്.കേരളം ബിജെപി ഭരിച്ചിട്ടില്ല.കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

..

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എന്നോട് കളിക്കാൻ നിൽക്കല്ലേ'; ജാതി പറഞ്ഞ് ബാങ്ക് ജീവനക്കാരി, ഉപഭോക്താവിനോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത്
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു