കേരളത്തിന് ഒന്നും കിട്ടുന്നില്ല,കിട്ടുന്നില്ല എന്നല്ല പറയേണ്ടത്, കേന്ദ്രം തന്ന പദ്ധതികൾ എന്തുകൊണ്ട് ഇവിടെ നടപ്പാക്കുന്നില്ല :രാജീവ് ചന്ദ്രശേഖര്‍

Published : Feb 01, 2026, 02:03 PM IST
rajeev Chandrasekhar

Synopsis

പുതിയ പ്രോജക്ടുകൾ നടപ്പാകണമെങ്കിൽ കേരളത്തില്‍  എൻഡിഎ സർക്കാരിന്‍റെ   ഭരണം വരണമെന്ന്  രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട്  രാജീവ്‌ ചന്ദ്രശേഖർ. കേരളത്തിനൊന്നും  കിട്ടിയിട്ടില്ല എന്ന് പറയുന്ന സർക്കാരിനോട് ചോദിക്കാനുളഴ്ളത്. ,തന്ന കാര്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല എന്നാണ്.എയിംസിന് ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടില്ല.കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ NDA സർക്കാർ ഇവിടെ വരണം

ഇന്ന് ബജറ്റിൽ യുവാക്കൾക്ക് വേണ്ടി നിരവധി പദ്ധതികള്‍ പറഞ്ഞിട്ടുണ്ട്.മുദ്രാവാക്യം മാത്രം പറയുന്ന സർക്കാർ അല്ല നരേന്ദ്രമോദിയുടേത്. സർക്കാർ.എന്തുകൊണ്ട് കേരളത്തിൽ വികസനം നടപ്പാക്കുന്നില്ല എന്ന് ശരിക്കും ചർച്ച ചെയ്യണം.മുഖ്യമന്ത്രിയുമായി വിഷയത്തിൽ സംവാദത്തിന് തയ്യാറാണ്.പ്രഖ്യാപിച്ചിട്ട് കാര്യമില്ല.തന്ന കാര്യങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് പരിശോധിക്കണം.പുതിയ പ്രോജക്ടുകൾ നടപ്പാക്കണമെങ്കിൽ എൻഡിഎ സർക്കാർ ഭരണം വരണം.ഡബിൾ എൻജിൻ സർക്കാർ വന്നാലേ  ഇവിടെ കാര്യങ്ങൾ നടക്കു.തന്ന കാര്യങ്ങൾ ചെയ്യാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിണറ്റിൽ വീണ സഹോദരങ്ങളിൽ ഒരാൾ മരിച്ചു; യുവതി സിപിആര്‍ നല്‍കി ഒരാളെ രക്ഷിച്ചു
കേന്ദ്ര ബജറ്റ് പരിഹസിച്ച് ഷാഫി പറമ്പിൽ; 'ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റ്, ആമയുടെ വേഗത്തിൽ കേരള വികസനം മതി എന്നതാണ് കേന്ദ്ര രീതി'