രാജേഷ് വധം: കൊലയാളികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി

Web Desk |  
Published : Mar 30, 2018, 10:33 AM ISTUpdated : Jun 08, 2018, 05:46 PM IST
രാജേഷ് വധം: കൊലയാളികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി

Synopsis

ഖത്തറിലുള്ള ആലപ്പുഴ സ്വദേശിനിയായ ഒരു യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിന് വഴിതുറന്നതെന്ന നിഗമനത്തിലാണ് പോലീസിപ്പോള്‍ ഉള്ളത്

തിരുവനന്തപുരം: റേഡിയോ ജോക്കിയായ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവ് പോലീസിന് ലഭിച്ചു. കൊലപാതകികള്‍ വന്ന കാര്‍ അടൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുത്തു.

കായംകുളം സ്വദേശിനിയായ ഒരു യുവതിയുടെ പേരിലുള്ള ഈ കാര്‍ വാടകയ്ക്ക് കൊടുത്തതാണ്. അങ്ങനെയാണ് ഈ കാര്‍ പല കൈകള്‍ മറിഞ്ഞാണ് കൊലയാളി സംഘത്തിന്റെ കൈയിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഓച്ചറി സ്വദേശിയായ ഒരാളെ സംബന്ധിച്ച നിര്‍ണായകവിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. 

കൃത്യം നിര്‍വഹിച്ച ശേഷം പ്രതികളെല്ലാം കേരളം വിട്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ചെന്നൈ, മുംബൈ നഗരങ്ങളിലേക്കാണ് പ്രതികള്‍ കടന്നത് ഇവര്‍ക്കായി ഇവിടങ്ങളില്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്. 

ഖത്തറിലുള്ള ആലപ്പുഴ സ്വദേശിനിയായ ഒരു യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിന് വഴിതുറന്നതെന്ന നിഗമനത്തിലാണ് പോലീസിപ്പോള്‍ ഉള്ളത്. ഈ ബന്ധത്തെ തുടര്‍ന്ന് യുവതിയുടെ ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടാവുകയും ഭര്‍ത്താവുമായി അകലുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമെന്ന നിലയില്‍ രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ചില ഭാഗങ്ങള്‍ ഏകദൈവ വിശ്വാസത്തിന് എതിര്'; വന്ദേ മാതരം നിർബന്ധമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ജംഇയ്യത്ത് ഉലമെ ഹിന്ദ്
'നിങ്ങൾ ബിജെപിയുടെ മുഴുവൻ സമയ തൊഴിലാളികളല്ല, കുറച്ചെങ്കിലും വസ്തുനിഷ്ഠമായി ജോലി ചെയ്യാൻ ശ്രമിക്കൂ'; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി രാഹുൽ