രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രഖ്യാപനം 31ന്

Published : Dec 26, 2017, 10:12 AM ISTUpdated : Oct 05, 2018, 12:47 AM IST
രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രഖ്യാപനം 31ന്

Synopsis

ചെന്നൈ: സ്വന്തം  ശൈലിയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും നടത്തിയത്. തന്‍റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച തീരുമാനം ആരാധകസംഗമത്തിന്‍റെ അവസാന ദിവസമായ ഈ മാസം 31ന് ഉണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കി.  ഇന്നു മുതല്‍ പുതുവര്‍ഷം വരെയാണ് 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' എന്ന പേരില്‍  ആരാധക കൂടിക്കാഴ്ച നടക്കുന്നത് സംഗമത്തിന്‍റെ തുടക്കത്തിലാണ് രജനി ആരാധകരോട് യുദ്ധത്തിനുള്ള സമയമായെന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാല്‍ വിജയം ഉറപ്പിക്കണമെന്നും ആഹ്വാനം ചെയ്തത്.

കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട. യുദ്ധത്തിന് ഒരുങ്ങാന്‍ നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു. അതിനുള്ള സമയമായിരിക്കുന്നു. യുദ്ധത്തിനിറങ്ങിയാല്‍ വിജയം നമ്മോടൊപ്പമായിരിക്കണം. അത് ഉറപ്പിക്കേണ്ടത് നിങ്ങളാണ്. അതേപോലെ രാഷ്ട്രീയത്തിലിറങ്ങിയാൽ വിജയം നമുക്ക് ഉറപ്പാക്കണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്.

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തിലും രജനി രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയിരുന്നു. സെഗമത്തിന്റെ ആദ്യദിനം 'ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നുമായിരുന്നു രജനി  അന്ന് വ്യക്തമാക്കിയത്. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു സൂപ്പര്‍സ്റ്റാര്‍ അന്ന് സംഗമം അവസാനിപ്പിച്ചത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

യുദ്ധത്തിലേക്ക് ബ്രിട്ടനും? അറബിക്കടലിൽ ആണവ അന്തർവാഹിനി എത്തി, ഇറാനെ ആക്രമിക്കാൻ യുഎസിന് താവളങ്ങൾ വിട്ടുനൽകി
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം