
അഹമ്മദാബാദ്: 22 വര്‍ഷത്തിനിപ്പുറവും ബിജെപി അധികാരത്തുടര്‍ച്ച നടത്തുന്ന ഗുജറാത്തില്‍ പുതുയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രി വിജയ് രുപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ഉള്‍പ്പെടെ 10 കാബിനറ്റ് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിന് പുറമെ 10 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. രാവിലെ 11 മണിയോടെ സെക്രട്ടേറിയറ്റ് വളപ്പിലെ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
മുന്‍ ഊര്‍ജമന്ത്രി സൗരവ് പട്ടേല്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നു എന്നതാണ് മന്ത്രിസഭയിലെ പുതുമ. ആര്‍പി ഫല്‍ദുവും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം മുതിര്‍ന്ന നേതാവും കഴിഞ്ഞ മന്ത്രിസഭാംഗവുമായിരുന്ന ബാഹുലാല്‍ ബൊക്കറിയയെ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ ജിത്തുവഹാനിയുടെ പേരും മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിജയ് രുപാണി, നിതിന‍് പട്ടേല്‍, ആര്‍സി ഫല്‍ദു, ഭുപേന്ദ്ര സിങ്, കൗഷിക് പട്ടേല്‍, സൗരഭ് പട്ടേല്‍, ബാബു ബൊക്കറിയ, ഗണപത് വാസവ, ദിലിപ് താക്കൂര്‍, ജയേഷ് റഡാഡിയ , പ്രദിപ് സിങ്, വിഭാവ്റി ദവെ, ഇഷ്വര്‍ പട്ടേല്‍, വസന്‍ അഹിര്‍, പുര്‍ശോട്ടം സോലന്‍കി, ബച്ചു ഖബാദ്, രാമന്‍ പട്കാര്‍, ജയ്ദ്രത്ത് പാര്‍മര്‍, ഇഷ് വാര്‍ പാര്‍മര്‍, പ്രഭാത് പട്ടേല്‍, കുമാര്‍ കനാനി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. എന്‍ഡിഎ ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സ്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam