
ദില്ലി: ദില്ലിയില്‍ കൗമാരക്കാരിയെ രണ്ടു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. ധ്വാർക മെട്രോസ്റ്റേഷനു സമീപമായിരുന്നു സംഭവം. മെട്രോ സ്റ്റേഷനു സമീപത്തുനിന്നും ടാക്സിയിൽ കയറിയ കൗമാരക്കാരിയാണ് ബലാത്സംഗത്തിന് ഇരയായത്.
പെൺകുട്ടി കാറിൽ കയറുമ്പോൾ മൂന്നു പേരുണ്ടായിരുന്നു. എന്നാൽ ഒരാൾ രജോക്രിയിൽ ഇറങ്ങി. ഇതോടെ വാഹനം പെൺകുട്ടിയുമായി ദില്ലി-ഹരിയാന അതിർത്തിയിലൂടെ കറങ്ങി. വിജനമായ സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ ധ്വാർക സ്റ്റേഷനു സമീപം ഉപേക്ഷിച്ച് അക്രമികൾ കടന്നുകളയുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam