
ജമ്മു: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങ് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. റംസാൻ മാസം കശ്മീരിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് സന്ദർശനം. തീരുമാനത്തിന് ശേഷവും അതിർത്തിയിൽ ഭീകരരും സൈന്യവും തമ്മിൽ നിരവധി തവണ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.
സംഘർഷ മേഖലകൾ സന്ദർശിച്ച ശേഷം രാജ്‍നാഥ് സിങ് ഗവർണർ എൻ.എൻ. വോറ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ചർച്ചകൾക്ക് തയാറെടുക്കുന്നുണ്ടെന്ന സൂചന കേന്ദ്രം ഇതിനകം വിഘടനവാദികൾക്ക് നല്‍കിയിട്ടുണ്ട്. ഇതിനുള്ള സാധ്യതയും രാജ്‍നാഥ് സിംഗ് വിലയിരുത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam