ഗ്വാട്ടിമാലയിൽ അഗ്നിപര്‍വ്വത സ്ഫോടനത്തിൽ 75 മരണം

Web desk |  
Published : Jun 07, 2018, 07:45 AM ISTUpdated : Jun 29, 2018, 04:18 PM IST
ഗ്വാട്ടിമാലയിൽ അഗ്നിപര്‍വ്വത സ്ഫോടനത്തിൽ 75 മരണം

Synopsis

200 പേരെ കാണാതായി മരണസംഖ്യ വര്‍ധിക്കുമെന്ന് സൂചന

ഗ്വാട്ടിമാല: മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തിൽ മരണം 75 ആയി. ഗ്വാട്ടിമാലയിലെ ഹ്യൂഗോ അഗ്നിപര്‍വ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. 200ലധികം പേരെ കാണാതായിട്ടുണ്ട്. അഗ്നിപർവതത്തിൽ നിന്ന് വമിച്ച ലാവയും ചാരവും 10 കിലോ മീറ്ററിലധികം ദൂരത്തേക്കാണ് വ്യാപിച്ചത്.

പരിക്കേറ്റ പലരുടേയും നിലഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്നലെ വീണ്ടും നേരിയ പൊട്ടിത്തെറിയുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചക്കുറവും തിരിച്ചടിയാകുന്നുണ്ട്. സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നത്. 3000ത്തിലധികം പേരെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചു.

ദുരന്ത ബാധിത മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുകയാണെന്ന് ഗ്വാട്ടിമാല പ്രസിഡന്‍റ്  ജിമ്മി മൊറേലസ് അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. 12,346 അടി ഉയരത്തിലാണ് ഇത്തവണ പൊട്ടിത്തെറി ഉണ്ടായത്. 1974 നു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനമാണ് ഇത്തവണത്തേത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; മന്ത്രി വി ശിവൻകുട്ടി
സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണും