
ദില്ലി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഒരു ദിവസം നേരത്തെ അവസാനിപ്പിച്ച് രാജ്യസഭ ഇന്നു പിരിയും. ലോക്‌സഭ ഇന്നലെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരുന്നു. കേരളം ഉള്‍പ്പടെ മൂന്നു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനുള്ള പ്രചരണ സമാപനത്തില്‍ എംപിമാര്‍ക്ക് പങ്കു ചേരാനാണ് പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്.
പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന പ്രമേയത്തിനു നോട്ടിസ് നല്‍കിയ കോണ്‍ഗ്രസ് രാജ്യസഭയില്‍ ഇക്കാര്യത്തിലുള്ള തീരുമാനം ഉടന്‍ വേണമെന്ന് ആവശ്യപ്പെടും. വിരമിക്കുന്ന അംഗങ്ങള്‍ക്കുള്ള യാത്ര അയപ്പും രാജ്യസഭയുടെ അജണ്ടയിലുണ്ട്.
ഉത്തരാഖണ്ടില്‍ രാഷ്ട്രപതിഭരണം നിലനിന്ന കാലത്തേക്കുള്ള ധനവിനിയോഗ ബില്ലും രാജ്യസഭയുടെ അജണ്ടയില്‍ ഉണ്ടെങ്കിലും ഇതു പ്രതിപക്ഷം അംഗീകരിക്കാനിടയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam