
ദില്ലി: അവിശ്വാസ പ്രമേയത്തിനിടെയുള്ള തീപ്പൊരി പ്രസംഗത്തിനൊപ്പം തന്നെ വൈറലായി രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍. പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സീറ്റില്‍ തിരികെയിരുന്ന ശേഷമുള്ള കണ്ണിറുക്കലാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. സഭയിലെ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ച് ചോദിച്ച അടുത്ത സീറ്റിലിരുന്ന എം പിക്കുള്ള മറുപടിയായിരുന്നു ഈ കണ്ണിറുക്കല്‍.
വളരെ ഗൗരവമായി സംസാരിക്കുന്നതിനിടിയില്‍ മോദിയുടെ ചിരി സ്ക്രീനില്‍ കണ്ട രാഹുല്‍ മോദിയെ പരിഹസിച്ചു. ചിരിക്കുകയാണെങ്കിലും മോദിയുടെ കണ്ണുകളിൽ പരിഭ്രമമാണ് കാണുന്നതെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത്.
രാഹുലിന്റെ സഭയിലെ നടപടികളും കണ്ണിറുക്കലും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. സമീപ കാലത്ത് ഒരു കണ്ണിറുക്കലിലൂടെ വൈറലായ പ്രിയ വാര്യരോടാണ് രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍ താരതമ്യം ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam