സംസ്ഥാനത്ത് ക്രമസാധാന നില തകര്‍ന്നുവെന്ന് രമേശ് ചെന്നിത്തല

Published : Feb 18, 2017, 08:22 AM ISTUpdated : Oct 05, 2018, 02:43 AM IST
സംസ്ഥാനത്ത് ക്രമസാധാന നില തകര്‍ന്നുവെന്ന് രമേശ് ചെന്നിത്തല

Synopsis

സംസ്ഥാനത്ത് ക്രമസാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാനനില തകര്‍ന്നതിന്റെ ഉദാഹരണമാണ് സിനിമ താരത്തിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണം. ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും സമീപമണ്ഡലമായ കായംകുളത്തും പത്തു ദിവസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഒപ്പം സംസ്ഥാനത്ത് ക്വട്ടേഷന്‍ ആക്രമണങ്ങളും സ്‌ത്രീകള്‍ക്കെതിരായ ആക്രമണവും വ്യാപകമായി. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് 12 മണിക്കൂര്‍ സത്യാഗ്രഹം അനുഷ്‌ഠിക്കുന്നത്.  സംസ്ഥാന ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്രമസമാധാനനില തകര്‍ന്നതിന്റെ ഉദാഹരണമാണ് സിനിമ താരത്തിനു നേരെ കൊച്ചിയില്‍ ഉണ്ടായ ഗുണ്ടാ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായ 13 രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ നാല് എണ്ണവും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. സ്‌ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് നേടി അധികാരത്തില്‍ എത്തിയ ഇടതു മുന്നണി സര്‍ക്കാരിനു കീഴില്‍ സ്‌ത്രീ സുരക്ഷിതയല്ല. അതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയില്‍ സിനിമ താരത്തിനു നേരെ ഉണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയന്‍  പി ഗോപിനാഥന്‍ നായര്‍ സത്യാഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്തു. എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്,  തൃക്കാക്കര എം എല്‍ എ പി ടി തോമസ്, മാവേലിക്കര ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, പാളയം ഇമാം വി.കെ.സുഹൈബ് മൗലവി തുടങ്ങിയവര്‍ സത്യാഗ്രഹത്തിന് പിന്‍തുണയുമായി എത്തി.

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'