1850 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കി

Published : Feb 18, 2017, 07:46 AM ISTUpdated : Oct 05, 2018, 03:57 AM IST
1850 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കി

Synopsis

തിരുവനന്തപുരം: 1850 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച ശുപാര്‍ശ ഗവര്‍ണ്ണര്‍ മടക്കി. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പ്രതികളും പട്ടികയില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ഫയല്‍ മടക്കിയത്. കൊലപാതക കേസിലെയും ബലാത്സംഗ കേസിലെയും പ്രതികള്‍ക്കും ശിക്ഷാ ഇളവിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് തടവുകാര്‍ക്ക് ശിക്ഷാ ഇളവിന് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. വ്യവസ്ഥകള്‍ ലംഘിച്ചും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുമുള്ള പ്രതികളുടെ പട്ടിക നല്‍കിയതാണ് ഫയല്‍ ഗവര്‍ണ്ണര്‍ തിരിച്ചയക്കാന്‍ കാരണം. ബലാല്‍സംഗക്കേസിലെയും കൊലപാതക കേസിലെയും പ്രതികള്‍ക്ക് വരെ ശിക്ഷ ഇളവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2262 തടവുകാരെ വിട്ടയക്കാനായിരുന്നു ജയില്‍ ഡിജിപിയുടെ ആദ്യ ശുപാര്‍‍ശ ബലാല്‍സംഗക്കേസിലെയും കൊലപാതക കേസിലെയും പ്രതികള്‍ക്ക് വരെ ശിക്ഷ ഇളവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2262 തടവുകാരെ വിട്ടയക്കാനായിരുന്നു ജയില്‍ ഡിജിപിയുടെ ആദ്യ ശുപാര്‍‍ശ . . ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പരിശോധിച്ച ശേഷം 1850 പേരുടെ പട്ടികയാണ് മന്ത്രിസഭയുടെ പരിഗണിക്കായി അയച്ചത്.

മൂന്നു മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ അനുഭവിക്കുന്നവരെയാണ് ശിക്ഷായിളവിനായി പരിഗണിച്ചത്. 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ഇളവ് നല്‍കാനായിരുന്നു മന്ത്രിസഭ ശുപാര്‍‍ശ ചെയതത്. ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തില്‍ പട്ടിക തയ്യാറാക്കിയശേഷം നിയമസെക്രട്ടറി ഈ ഫയല്‍ പരിശോധിച്ചിരുന്നില്ല. നേരെ മന്ത്രിസഭായോഗത്തിനയച്ച ഫയല്‍ ഗവ‌ര്‍ണ്ണര്‍ക്ക് നല്‍കുകയായിരുന്നു.

നിയമ സെക്രട്ടറിയുടെ ശുപാര്‍ശ ഇല്ലാതെ ഫയല്‍ സമര്‍പ്പിച്ചതും വ്യക്തമായ വിശദീകരണമില്ലാതെ കൊലപാതക കേസിലെയും ബലാത്സംഗകേസിലെയും പ്രതികള്‍ക്ക് ഇളവ് ആവശ്യപ്പെട്ടതുമാണ് ഗവര്‍ണ്ണറെ ചൊടിപ്പിച്ചത്. അതേസമയം, ശുപാര്‍ശ തള്ളിയിട്ടില്ലെന്നും കൂടുതല്‍ വിശദീകരണമാണ് തേടിയതെന്നും രാജ്ഭവന്‍ ഔദ്യോഗികമായി വിശദീകരിച്ചു. ഫയല്‍ തിരികെ ലഭിച്ചശേഷം കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സുപ്രധാന തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ, വിപണിക്ക് വലിയ ആശ്വാസം; ക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി
നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്തവരുടെ എണ്ണം 7,562